bird bird

യേശു ഏക മാർഗം ആകുന്നത് എങ്ങനെ?

എ.ഡി. 203 ൽ റോമാ ഗവണ്മെന്റ് 22 കാരിയായ പെർപെച്വാ എന്ന ക്രിസ്തീയ യുവതിയെ അറസ്റ്റ് ചെയ്തു. 
  
അവൾ യേശുവിനെ ആരാധിക്കുന്നത് ആയിരുന്നില്ല പ്രശ്നം. 
 
അവൾ യേശുവിനെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ എന്നതായിരുന്നു കുറ്റം. 
 
മറ്റേതെങ്കിലും ദേവന്മാരെ ആരാധിക്കാൻ അവൾ വിസമ്മതിച്ചു. 
  
തൽഫലമായി, അവളുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 
  
ക്രിസ്തു മാത്രമാണ് ദൈവത്തിലേക്കുള്ള വഴി എന്ന ഈ പ്രശ്നകരമായ ആശയത്തെ ക്രിസ്ത്യൻ പർട്ടിക്കുലറിസം അഥവാ ഏകമാർഗവിശ്വാസം  എന്നാണ് വിളിക്കുന്നത്, ഇത് 2000 വർഷങ്ങൾക്ക് മുമ്പുള്ളതുപോലെ തന്നെ  ഇന്നും വിവാദപരമാണ്. 
 
മറുവശത്ത്, മത ബഹുസ്വരത അഥവാ പ്ലൂറലിസം എന്ന ആശയം, ലോകത്തിലെ എല്ലാ മതങ്ങളും തുല്യമായി സാധുതയുള്ളതാണെന്നും ക്രിസ്തു പല വഴികളിൽ ഒന്ന് മാത്രമാണെന്നുമുള്ള  കാഴ്ചപ്പാടാണ്. 
 
ലോകത്തിലെ എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ് പഠിപ്പിക്കുന്നത്, അതിനാൽ അവയെല്ലാം ശരിയാണെന്നാണ് ചില മത ബഹുസ്വരവാദികൾ പറയുന്നത്  
  
എന്നാൽ ഇത് തെറ്റിദ്ധാരണയാണ്.  
 
പ്രധാന മതങ്ങൾ പലപ്പോഴും പരസ്പര വിരുദ്ധമാണ്. 
  
ഉദാഹരണത്തിന്, ഇസ്ലാമും ബുദ്ധമതവും താരതമ്യം ചെയ്യുക. 
  
ലോകത്തെ സൃഷ്ടിച്ച ദൈവം ഒരു വ്യക്തി ആണെന്നും മനുഷ്യൻ പാപിയാണെന്നും സ്വർഗ്ഗത്തിലോ നരകത്തിലോ നിത്യത ചെലവഴിക്കുമെന്നും, വിശ്വാസത്തിലൂടെയും സൽപ്രവൃത്തികളിലൂടെയും രക്ഷ ലഭിക്കുന്നു എന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.  
  
എന്നാൽ ബുദ്ധമതക്കാർ ഇതെല്ലാം നിഷേധിക്കുന്നു. 
 
ആത്യന്തിക യാഥാർത്ഥ്യം ഒരു വ്യക്തിയല്ലെന്നും ലോകം സൃഷ്ടിക്കപ്പെട്ടതല്ലന്നും മനുഷ്യൻ പാപിയല്ലന്നും മനുഷ്യൻ സ്വയമായി എന്നേക്കും നിലനിൽക്കുകയില്ലെന്നും അവർ വിശ്വസിക്കുന്നു. 
  
ജീവിതത്തിന്റെ ലക്‌ഷ്യം രക്ഷ അല്ലെന്നും, ഒടുവിൽ ഒന്നുമില്ലായിമയിൽ ആണ് അവസാനിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു. 
  
ഈ രണ്ട് മത വീക്ഷണങ്ങളും പരസ്പര വിരുദ്ധമായതിനാൽ, അവ രണ്ടും ഒരേസമയം  ശരിയായിരിക്കാൻ കഴിയുകയില്ല. 
  
വാസ്തവത്തിൽ എല്ലാ പ്രധാന ലോക മതങ്ങളും പരസ്പര വിരുദ്ധമാണ്, അതിനാൽ അവയെല്ലാം ഒരുപോലെ ശരിയായിരിക്കാൻ സാധ്യതയില്ല. 
 
മറ്റ് മത ബഹുസ്വരവാദികൾ പറയുന്നത് ലോകത്തിലെ എല്ലാ മതങ്ങളും തെറ്റാണെന്നാണ്. 
  
അവ തുല്യമായി സാധുതയുള്ളവയാണ് എന്നാൽ മനുഷ്യന്റെ സത്യാന്വേഷണത്തിന്റെ തെറ്റായ സാംസ്കാരിക പ്രകടനങ്ങളാണ് മതങ്ങൾ എന്ന് അവർ അവകാശപ്പെടുന്നു. 
  
എന്നാൽ ഇത് ശരി ആണെന്ന് എന്തിനു കരുതണം? 
  
എന്തുകൊണ്ട് ഒരു മതം ശരി ആയിക്കൂടാ? 
  
മത ബഹുസ്വരതയുടെ വാദങ്ങൾ പരിശോധിക്കുമ്പോൾ അവയിൽ പലതും യുക്തി വൈരുദ്ധ്യങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണെന്ന് നമുക്ക് മനസിലാക്കാം. 
  
ഉദാഹരണത്തിന്, "ക്രിസ്തുമതം സത്യമാണെന്നും മറ്റെല്ലാ കാഴ്ചപ്പാടും തെറ്റാണെന്നും വിശ്വസിക്കുന്നവർ അഹങ്കാരികളാണ്. അതിനാൽ ക്രിസ്തുമതം തെറ്റാണ്." ഇങ്ങനെ ഒരു വാദം ഒരാൾ ഉന്നയിച്ചെന്നിരിക്കട്ടെ. ഇത് ഒരാളുടെ വ്യക്തിപരമായ സ്വഭാവത്തെ ആക്രമിച്ച് ഒരാളുടെ വീക്ഷണം തെറ്റാണെന്ന് കാണിക്കാൻ ശ്രമിക്കുന്ന ‘ആർഗുമെന്റ് ആഡ് ഹോമിനം’ എന്ന യുക്തി വൈരുദ്ധ്യം മാത്രം ആണ്. 
  
കാരണം, ഒരു വീക്ഷണത്തിന്റെ സത്യാവസ്ഥ അത് വിശ്വസിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. 
 
ഉദാഹരണത്തിന്, അഹങ്കാരിയായ ഒരാൾ ക്യാൻസറിനുള്ള പരിഹാരം കണ്ടെത്തിയാൽ, അവൻ അഹങ്കാരിയാണെന്ന വസ്തുത അദ്ദേഹത്തിന്റെ അവകാശവാദം തെറ്റാണെന്ന് അർത്ഥമാക്കുന്നില്ല. 
 
അയാൾ ഗർവി ആയതുകൊണ്ട് നിങ്ങൾ ചികിത്സ നിരസിക്കില്ല. 
  
മാത്രമല്ല ഈ വാദം ഇരുവായ്ത്തലയുള്ള വാളാണ്. 
  
കാരണം, തന്റെ കാഴ്ചപ്പാട് ശരിയാണെന്നും മറ്റെല്ലാം തെറ്റാണെന്നും ബഹുസ്വരവാദി വിശ്വസിക്കുന്നു. 
  
മറ്റു പലരും വിയോജിക്കുന്ന ഒരു വീക്ഷണം മുറുകെപ്പിടിക്കുന്നത് നിങ്ങളെ അഹങ്കാരിയാക്കുന്നെങ്കിൽ ബഹുസ്വരവാദിയും സ്വയമേ അഹങ്കാരിയാകും. 
  
മറ്റൊരു ബഹുസ്വര വാദം ഇതാണ്: "മതങ്ങൾ സാംസ്കാരികമായി ആപേക്ഷികമാണ്. 
 
നിങ്ങൾ പാകിസ്ഥാനിൽ ജനിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരു മുസ്ലിമായിരുന്നേക്കാം. 
 
എന്നാൽ നിങ്ങൾ അയർലണ്ടിൽ ജനിച്ചിരുന്നെങ്കിൽ, മിക്കവാറും നിങ്ങൾ ഒരു കത്തോലിക്കനായിരുന്നേക്കാം. 
 
കാരണം മതവിശ്വാസങ്ങൾ സാംസ്കാരികമായി ആപേക്ഷികമാണ്, അവ വസ്തുനിഷ്ഠമായി ശരിയല്ല. " 
 
 ഇത്തരത്തിൽ ഉള്ള വാദം  ജനറ്റിക് ഫാലസിയുടെ ഒരു ഉദാഹരണമാണ്, അതായത് എങ്ങനെ ആണ് ഒരു വ്യക്തി ഒരു കാഴ്ചപ്പാടിൽ എത്തിയത് എന്നത് വെച്ച്  ആ വീക്ഷണം അസാധു ആക്കുവാനാണ്  ഈ വാദത്തിലൂടെ ശ്രമിക്കുന്നത്  .   
 
ഇത്  യുക്തി വൈരുദ്ധ്യമാണ്. കാരണം ഒരു വീക്ഷണത്തിന്റെ സത്യാവസ്ഥ എങ്ങനെ ഒരു വ്യക്തി അതിൽ എത്തിച്ചേർന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നില്ല. 
  
ഉദാഹരണത്തിന്, നിങ്ങൾ പുരാതന ഗ്രീസിലാണ് ജനിച്ചിരുന്നതെങ്കിൽ, സൂര്യൻ ഭൂമിയെ ചുറ്റുന്നുവെന്ന്  നിങ്ങൾ വിശ്വസിച്ചേനേ.  
 
ഭൂമി സുര്യനെ ചുറ്റുന്നു എന്ന നിങ്ങളുടെ നിലവിലെ വിശ്വാസത്തെ അത് തെറ്റോ  അല്ലെങ്കിൽ അന്യായമോ ആക്കുമോ ?? ഇല്ല. 
  
കൂടാതെ, ഈ എതിർപ്പ് ഇരുവായ്ത്തലയുള്ള വാളാണ്, കാരണം മതപരമായ ബഹുസ്വരതയിൽ  വിശ്വസിക്കുന്ന ഒരാൾ പാക്കിസ്ഥാനിലോ അയർലണ്ടിലോ ജനിച്ചിരുന്നെങ്കിൽ, അദ്ദേഹം ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്ന ഒരാൾ  ആയിരുന്നേക്കാം, അതിനാൽ നിലവിലുള്ള  അദ്ദേഹത്തിന്റെ മതപരമായ ബഹുസ്വരതയിലുള്ളവിശ്വാസം, അദ്ദേഹം  ആധുനിക പാശ്ചാത്യസമൂഹത്തിൽ ജനിച്ചതിന്റെ ഫലം ആയിരിക്കാം, അതുകൊണ്ട് വസ്തുനിഷ്ഠമായി  ശരിയായിരിക്കില്ല . 
  
ഈ യുക്തി വിരുദ്ധമായ എതിർപ്പുകൾ ഒഴിവാക്കുന്നത്, ക്രിസ്തീയ ഏകമാർഗവിശ്വാസത്തോടുള്ള ഗൗരവതരമായ മറ്റൊരു  എതിർപ്പ് വെളിപ്പെടുത്താൻ സഹായിക്കുന്നു: ക്രിസ്തുവിനെക്കുറിച്ച് ഒരിക്കൽ പോലും കേട്ടിട്ടില്ലാത്തവരുടെ പ്രശ്നം. 
 
ദൈവത്തിലേക്കുള്ള ഏക മാർഗ്ഗം യേശുവാണെങ്കിൽ, യേശുവിനെക്കുറിച്ച് ഒരിക്കലും കേൾക്കാത്തവരുടെ വിധി എന്താണ്? 
  
അവർക്കു ഒരു പ്രത്യാശയുമില്ലേ?  
 
എന്നാൽ ഉത്തരം, ഒരിക്കലും കേട്ടിട്ടില്ലാത്തവർക്കും  പ്രതീക്ഷയുണ്ട്. 
 
ബൈബിൾ പറയുന്നു, ദൈവം എല്ലാവരെയും സ്നേഹിക്കുന്നു, എല്ലാവരും തന്നിലേക്ക് വന്നു നിത്യജീവൻ കണ്ടെത്തണം എന്ന് അവൻ ആഗ്രഹിക്കുന്നു .  
 
അവന്‍ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തില്‍ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍: എല്ലാവര്‍ക്കുംവേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. 
 
ദൈവം എല്ലാവർക്കുമായി ഒരു വഴി ഒരുക്കിയത് എങ്ങനെയെന്ന് ഞങ്ങളുടെ അടുത്ത വീഡിയോ വിശദീകരിക്കുന്നു.