bird bird

ധാർമ്മികതാധിഷ്ഠിത വാദം

ദൈവം ഇല്ലാതെ നിങ്ങൾക്ക് നല്ലവനാകാൻ കഴിയുമോ? നമുക്ക് നോക്കാം. തികച്ചും ആശ്ചര്യമായിരിക്കുന്നു! ഇതാ... ദൈവത്തിൽ വിശ്വസിക്കാതെ ഒരാൾക്ക് നല്ലവനാകാൻ കഴിയും എന്നതിന് അനിഷേധ്യമായ തെളിവ്. പക്ഷെ; ദൈവത്തിൽ വിശ്വസിക്കാതെ നിങ്ങൾക്ക് നല്ലവനാകാൻ കഴിയുമോ എന്നതല്ല ചോദ്യം. ദൈവം ഇല്ലാതെ നിങ്ങൾക്ക് നല്ലവനാകാൻ കഴിയുമോ എന്നതാണ് ചോദ്യം. നോക്കൂ പ്രശ്നം ഇതാണ്: ദൈവമില്ലെങ്കിൽ, വസ്തുനിഷ്ഠമായി നല്ലത് ചീത്ത അല്ലെങ്കിൽ ശരി തെറ്റ് എന്നതിന് എന്ത് അടിസ്ഥാനമാണ് അവശേഷിക്കുന്നത്?

ദൈവം ഇല്ലെങ്കിൽ, വസ്തുനിഷ്ഠമായ ധാർമ്മിക മൂല്യങ്ങൾ ഇല്ല, കാരണം ഇതാണ്: ഒരു വസ്തുനിഷ്ഠമായ റഫറൻസ് പോയിന്റില്ലാതെ, എന്തെങ്കിലും യഥാർത്ഥത്തിൽ മുകളിലോ താഴെയോ ആണെന്ന് പറയാൻ നമുക്ക് ഒരു മാർഗവുമില്ല. ദൈവത്തിന്റെ സ്വഭാവം ധാർമ്മിക മൂല്യങ്ങൾക്ക് വസ്തുനിഷ്ഠമായ ഒരു റഫറൻസ് പോയിന്റ് നൽകുന്നു. എല്ലാ പ്രവർത്തനങ്ങളും തീരുമാനങ്ങളും അളക്കുന്നതിനുള്ള മാനദണ്ഡമാണിത്. എന്നാൽ ദൈവമില്ലെങ്കിൽ, വസ്തുനിഷ്ഠമായ റഫറൻസ് പോയിന്റില്ല. ഒരാളുടെ കാഴ്ചപ്പാട് മാത്രമാണ് പിന്നീട് അവശേഷിക്കുന്നത്, അത് മറ്റാരുടെയും കാഴ്ചപ്പാടിനേക്കാൾ സാധുതയുള്ളതുമല്ല. ഇത്തരത്തിലുള്ള ധാർമ്മികത ആത്മനിഷ്ഠമാണ്, വസ്തുനിഷ്ഠമല്ല. ഇത് സ്ട്രോബെറി ഐസ്ക്രീമിനുള്ള മുൻഗണന പോലെയാണ്; മുൻ‌ഗണന വ്യക്തിയിലാണ്, വസ്തുവിലല്ല, അതിനാൽ ഇത് മറ്റ് ആളുകൾക്ക് ബാധകമല്ല. അതുപോലെ, ആത്മനിഷ്ഠമായ ധാർമ്മികത ആ വ്യക്തിക്ക് മാത്രമേ ബാധകമാകൂ. ഇത് സാധുതയുള്ളതോ മറ്റാർക്കെങ്കിലും ബാധകമാകുന്നതോ അല്ല. അതിനാൽ, ദൈവമില്ലാത്ത ഒരു ലോകത്തിൽ, തിന്മയും നന്മയും ഉണ്ടാകില്ല, അന്ധവും ദയനീയവുമായ നിസ്സംഗതയല്ലാതെ മറ്റൊന്നുമില്ല. ദൈവം തന്റെ ധാർമ്മിക സ്വഭാവം കൽപ്പനകളായി നമുക്ക് വെളുപ്പെടുത്തിയിരിക്കുന്നു. ഇവ ധാർമ്മിക കടമകൾക്ക് അടിസ്ഥാനം നൽകുന്നു. ഉദാഹരണത്തിന്‌, നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ അയൽക്കാരനെയും സ്‌നേഹിക്കണമെന്ന കല്പനയിൽ ദൈവത്തിൻറെ അടിസ്ഥാന ഗുണമായ സ്നേഹം പ്രകടമാണ്. ഉദാരത, ആത്മത്യാഗം, സമത്വം എന്നിവയുടെ വസ്തുനിഷ്ഠമായ നന്മ നമുക്ക് സ്ഥിരീകരിക്കുന്നതിനും, അത്യാഗ്രഹം, ദുരുപയോഗം, വിവേചനം എന്നിവ വസ്തുനിഷ്ഠമായി തിന്മയായി നമുക്ക് അപലപിക്കുന്നതിനും കഴിയുന്ന ഒരു അടിത്തറയാണ് ഈ കല്പന നൽകുന്നത്.

ഇത് ഒരു പ്രശ്നം ഉയർത്തുന്നു. എന്തെങ്കിലും നല്ലതാകുന്നത്  ദൈവം ഇച്ഛിക്കുന്നതുകൊണ്ടാണോ? അതോ അത് നല്ലതായതു കൊണ്ടാണോ ദൈവം എന്തെങ്കിലും  ഇച്ഛിക്കുന്നതു ? ഉത്തരം: രണ്ടുമല്ല  മറിച്ച്, ദൈവം എന്തെങ്കിലും ഇച്ഛിക്കുന്നതു അവൻ നല്ലവനായതിനാലാണ് . ധാർമ്മിക മൂല്യങ്ങളുടെ മാനദണ്ഡം ദൈവമാണ്, ഒരു  ഉയർന്ന വിശ്വാസ്യതയുള്ള റെക്കോർഡിങ്ങിന്റെ  മാനദണ്ഡം തത്സമയ സംഗീത പ്രകടനം ആകുന്നതുപോലെ  ഒരു റെക്കോർഡിംഗ് എത്ര മാത്രം ഒറിജിനൽ പോലെ തോന്നുന്നോ, അത് അത്രെയും മികച്ചതാണ്, അതുപോലെ, ഒരു ധാർമ്മിക പ്രവർത്തി എത്രത്തോളം  ദൈവത്തിന്റെ സ്വഭാവമായി യോജിക്കുന്നുവോ അത്രെയും നല്ലതാണു . എന്നാൽ നിരീശ്വരവാദം ശരിയാണെങ്കിൽ ആത്യന്തിക മാനദണ്ഡമില്ല, അതിനാൽ ധാർമ്മിക ബാധ്യതകളോ കടമകളോ ഉണ്ടായിരിക്കില്ല. ആരാണ് അല്ലെങ്കിൽ എന്താണ് അത്തരം കടമകള്‍ നമ്മുടെ മേൽ ചുമത്തുന്നത്? ആരുമില്ല. ഓർക്കുക,  നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം മനുഷ്യർ

പ്രകൃതിയുടെ ആകസ്മിക ഉല്പന്നങ്ങളാണ്, വളരെയേറെ പരിണമിച്ച മൃഗങ്ങൾ. എന്നാൽ മൃഗങ്ങൾക്ക് പരസ്പരം ധാർമ്മിക ബാധ്യതകളില്ല. ഒരു പൂച്ച എലിയെ കൊല്ലുമ്പോൾ അത് ധാർമ്മികമായി തെറ്റ് ചെയ്തിട്ടില്ല; പൂച്ച പൂച്ചയെ പോലെ പെരുമാറിയതാണ്. ദൈവം ഇല്ലെങ്കിൽ, നാം മനുഷ്യരുടെ പെരുമാറ്റത്തെ അതേ രീതിയിൽ കാണണം.

ഒരു പ്രവർത്തിയും  ധാർമ്മികമായി ശരിയോ തെറ്റോ ആയി കണക്കാക്കരുത്. എന്നാൽ പ്രശ്നം നല്ലതും ചീത്തയും, ശരിയും തെറ്റും, നിലവിലുണ്ട്. നമ്മുടെ ഇന്ദ്രിയാനുഭവം ഭൗതിക ലോകം വസ്തുനിഷ്ഠമായ യാഥാർഥ്യമാണെന്ന് നമ്മെ ബോധ്യപെടുത്തുന്നതുപോലെ, നമ്മുടെ ധാർമിക അനുഭവം ധാർമിക മൂല്യങ്ങൾ വസ്തുനിഷ്ഠമായ  യാഥാർഥ്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഹേയ് അത് ശരിയല്ല! അത് തെറ്റാണ്, അത് അനീതിയാണ് എന്ന് എല്ലാ പ്രാവശ്യവും നിങ്ങൾ പറയുമ്പോൾ വസ്തുനിഷ്ഠമായ ധാർമ്മികതയിലുള്ള വിശ്വാസം നിങ്ങൾ സമ്മതിക്കുകയാണ്  ബാലപീഡനവും, വർഗ്ഗവിവേചനവും, തീവ്രവാദവും  എല്ലാവർക്കും എപ്പോഴും തെറ്റാണെന്ന് നമുക്ക് നല്ലതുപോലെ ബോധമുണ്ട്.  ഇത് വ്യക്തിപരമായ താല്പര്യമോ അഭിപ്രായമോ മാത്രമാണോ? അല്ല. ശിശുക്കളെ ബലാത്സംഗം ചെയുന്നത്  ധാർമ്മികമായി സ്വീകാര്യമാണെന്ന്  പറയുന്ന മനുഷ്യൻ രണ്ടും രണ്ടും അഞ്ചു  എന്ന് പറയുന്നവനെപോലെ  തെറ്റുപറ്റിയവനാണ്.

 ഇതെല്ലാം ദൈവത്തിന്റെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന ധാർമ്മിക വാദത്തിലേക്കാണ്  നയിക്കുന്നത്. ദൈവം ഇല്ലെങ്കിൽ, വസ്തുനിഷ്ഠമായ ധാർമ്മിക മൂല്യങ്ങളും കടമകളും നിലവിലില്ല. എന്നാൽ വസ്തുനിഷ്ഠമായ ധാർമ്മിക മൂല്യങ്ങളും കടമകളും നിലവിലുണ്ട്. അതിനാൽ, ദൈവം ഉണ്ട്. നമ്മൾ ഓരോരുത്തരും ദിവസവും അനുഭവിക്കുന്ന ധാർമ്മിക യാഥാർത്ഥ്യത്തിന് ഒരു അടിത്തറ നൽകുന്നതിൽ നിരീശ്വരവാദം പരാജയപ്പെടുന്നു. വാസ്തവത്തിൽ, വസ്തുനിഷ്ഠമായ ധാർമ്മികതയുടെ അസ്തിത്വം നമ്മെ നേരിട്ട് ദൈവത്തിന്റെ അസ്തിത്വത്തിലേക്ക് നയിക്കുന്നു.