bird bird

ഓന്റോളോജിക്കൽ വാദം

ഓന്റോളോജിക്കൽ വാദം

1078-ൽ കാന്റർബറിയിലെ അൻസെൽം എന്ന ക്രിസ്തീയ സന്യാസി ഒരു വാദം അവതരിപ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ചു. ദൈവം ഉണ്ട് എന്നത് ഒരു സാധ്യത ആണെങ്കിൽ അതിൽനിന്നു  യുക്തിപരമായി എത്തുന്ന നിഗമനം ദൈവം ഉണ്ട് എന്നാണ് എന്നായിരുന്നു ആ വാദം.

അൻസെൽമിന്റെ വാദം ഓന്റോളോജിക്കൽ വാദം എന്ന് വിളിക്കപ്പെടാൻ ഇടയായി, അന്നുമുതൽ അത് തത്വചിന്തകന്മാർക്കിടയിൽ വലിയ വിഭജനം സൃഷ്ടിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ തത്ത്വചിന്തകനായ ആർതർ ഷോപെൻ‌ഹോവർ ഇതിനെ ഒരു രസകരമായ തമാശയായി വിശേഷിപ്പിച്ചുവെങ്കിലും, ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ തത്ത്വചിന്തകരായ ചാൾസ് ഹാർട്ട്ഷോർൺ, നോർമൻ മാൽക്കം, ആൽവിൻ പ്ലാന്റിംഗ എന്നിവർ ഇത് ന്യായമാണെന്ന് കരുതുന്നു.

വാദം ഇതാണ്.  ദൈവത്തെ പരമാവധി മഹത്തായ ഒന്നായി നിർവചിക്കാം.

ദൈവത്തെക്കാൾ വലുതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് ആയിരിക്കും ദൈവം.

പരമാവധി മഹത്തരമാകാൻ, പരമാവധി മഹത്തായ ഒരു വ്യക്തി, സാധ്യമായ എല്ലാ ലോകത്തിലും, സർവ്വശക്തനും സർവ്വജ്ഞാനിയും ധാർമ്മികമായി തികഞ്ഞവനുമായിരിക്കണം.

സാധ്യമായ ലോകങ്ങൾ എന്ന് പറയുന്നത് ലോകം ആയേക്കാമായിരുന്ന പല രീതികളാണ്. സാധ്യമായ ഒരു ലോകത്ത് എന്തെങ്കിലും നിലനിൽക്കുന്നുവെന്ന് പറയുമ്പോൾ ലോകം അങ്ങനെയായിരുന്നുവെങ്കിൽ അത് നിലനിൽക്കുമായിരുന്നു എന്നാണ് ഉദ്ദേശിക്കുന്നത്.

ഉദാഹരണത്തിന്, യഥാർത്ഥ ലോകത്ത് യൂണികോൺ നിലവിലില്ലെങ്കിലും, അവ നിലവിലിരുന്നേക്കാം എന്ന് സങ്കൽപ്പിക്കാൻ കഴിയും. അതിനാൽ സാധ്യമായ ചില ലോകങ്ങളിൽ യൂണികോൺ ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയും.

മറുവശത്ത്, വിവാഹിതനായ അവിവാഹിതൻ സാധ്യമായ ഒരു ലോകത്തിലും നിലവിലുണ്ടാവില്ല, കാരണം വിവാഹിതനായ അവിവാഹിതൻ എന്ന ആശയം യുക്തിപരമായി പൊരുത്തപ്പെടുന്നില്ല. അത് നിലനിൽക്കാൻ സാധ്യമല്ല..

അങ്ങനെ, പരമാവധി മഹത്തായ ഒരു വ്യക്തി  നിലനിൽക്കാൻ സാധ്യതയുണ്ടെങ്കിൽ, സാധ്യമായ ചില ലോകങ്ങളിൽ ആ വ്യക്തി ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയും.

എന്നാൽ ഒരു നിമിഷം: സാധ്യമായ ചില ലോകങ്ങളിൽ‌ മാത്രമേ പരമാവധി മഹത്തായ വ്യക്തി  നിലനിൽ‌ക്കുകയുള്ളൂവെങ്കിൽ‌, അത് പരമാവധി മഹത്തരമാകുകയില്ല. പരമാവധി മഹത്തരമാകാൻ, സാധ്യമായ എല്ലാ ലോകങ്ങളിലും സർവ്വശക്തനും സർവ്വജ്ഞാനിയും ധാർമ്മികമായി തികഞ്ഞവനുമായിരിക്കണം.

ഒന്ന് ചിന്തിച്ചുനോക്കൂ; സാധ്യമായ ഏതെങ്കിലും ഒരു ലോകത്തിൽ  പരമാവധി മഹത്തായ ഒരു വ്യക്തി  നിലനിൽക്കുന്നുണ്ടെങ്കിൽ, അത് സാധ്യമായ എല്ലാ ലോകങ്ങളിലും നിലനിൽക്കുന്നു, സാധ്യമായ എല്ലാ ലോകങ്ങളിലും അത് നിലനിൽക്കുന്നുവെങ്കിൽ, അത് യഥാർത്ഥ ലോകത്തും  നിലനിൽക്കുന്നു.

അതായത്, പരമാവധി മഹത്തായ ഒരു വ്യക്തി യഥാർത്ഥത്തിൽ നിലവിലുണ്ട്.

അതിനാൽ നിരീശ്വരവാദി സ്ഥാപിക്കേണ്ടത് ദൈവം ഇല്ല എന്നല്ല, മറിച്ച് ദൈവം ഉണ്ടെന്നത് അസാധ്യമാണ് എന്നാണ്.

ഓന്റോളോജിക്കൽ ആർഗ്യുമെന്റിന്റെ സംഗ്രഹം ഇതാണ്.

2 മുതൽ 6 വരെയുള്ള പടികൾ ഋജുവായതും വലിയ വിവാദങ്ങൾ ഇല്ലാത്തവയും ആണ്, എന്നാൽ ഒന്നാമത്തെ പോയിന്റിന്റെ കാര്യമോ?

തീർച്ചയായും ദൈവം എന്ന ആശയം യുക്തിപരമായി പൊരുത്തപ്പെടുന്നില്ലെന്ന് കാണിക്കാൻ കഴിയുമെങ്കിൽ ഈ വാദം പരാജയപ്പെടുന്നു, പക്ഷേ വിവാഹിതനായ അവിവാഹിതൻ എന്നപോലെ അല്ലെങ്കിൽ ഒരു ചതുര വൃത്തം പോലെ അല്ലെങ്കിൽ നീലയുടെ ഗന്ധം പോലെ, പരമാവധി മഹത്തരമെന്ന ആശയം അസംബന്ധമാണോ?

അത് അങ്ങനെയാണെന്ന് കാണാൻ കഴിയുന്നില്ല.

സാധ്യമായ എല്ലാ ലോകത്തും നിലനിൽക്കുന്ന സർവ്വശക്തനും എല്ലാം അറിയുന്നവനും ധാർമ്മികമായി തികഞ്ഞവനും എന്ന ആശയം തികച്ചും യുക്തം ആണെന്ന് കാണാം.

എന്നാൽ ഈ വാദം നമുക്ക് പരിഹാസ്യമാക്കി അതിനെ എന്തിനും വേണ്ടി ഉപയോഗിക്കാൻ കഴിയില്ലേ?

എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുകൂടാ?  പരമാവധി മികച്ച പീറ്റ്‌സ്സ നിലനിൽക്കുന്നത് യുക്തിപരമായി സാധ്യമാണ്, അതിനാൽ പരമാവധി മികച്ച പീറ്റ്‌സ്സ നിലവിലുണ്ട്.

എന്നാൽ, പരമാവധി മികച്ച പീറ്റ്‌സ്സ എന്ന ആശയം പരമാവധി മഹത്തായ ഒരാളുടെ ആശയം പോലെയല്ല.

ഒന്നാമത്, പീറ്റ്‌സ്സകളെ മികച്ചതാക്കുന്ന അന്തർലീനമായ മൂല്യങ്ങളില്ല.

എല്ലായ്പ്പോഴും ഒരു പെപ്പർറോണി കൂടി ഉണ്ടായാൽ അതിന്റെ മഹത്വം വീണ്ടും വർദ്ധിപ്പിക്കാം.

ഏതൊക്കെ സവിശേഷതകളാണ് പീറ്റ്‌സ്സയെ മികച്ചതാക്കുന്നത് എന്നതും വ്യക്തമല്ല: നേർത്ത ബ്രഡ് അല്ലെങ്കിൽ കനമുള്ള ബ്രഡ്, അധികം ചീസ്, നെത്തോലി?

ഇത് ഉപഭോക്താവിന്റെ അഭിരുചിയനുസരിച്ച് ആപേക്ഷികമാണ്.

രണ്ടാമത്, യുക്തിപരമായി സാധ്യമായ എല്ലാ ലോകത്തും പരമാവധി മികച്ച പീറ്റ്‌സ്സ നിലനിൽക്കേണ്ടിവരും, പക്ഷേ അതിനർത്ഥം ഇത് കഴിക്കാൻ കഴിയില്ല എന്നാണ്, അതിനാൽ ഇത് ശരിക്കും പീറ്റ്‌സ്സയാകില്ല കാരണം പീറ്റ്‌സ്സ നിങ്ങൾക്ക് കഴിക്കാൻ കഴിയുന്ന ഒന്നാണ്.

പരമാവധി മികച്ച പീറ്റ്‌സ്സ എന്ന ആശയം യുക്തമായ ആശയമായി മാറുന്നില്ല.

മറുവശത്ത്, ദൈവത്തെക്കുറിച്ചുള്ള ആശയം അവബോധജന്യമായ യുക്തമായ ഒരു ആശയമാണ്.

അതിനാൽ, ദൈവത്തിന്റെ അസ്തിത്വം ഒരു സാധ്യതയാണ്.

ദൈവത്തിന്റെ അസ്തിത്വത്തിനു സാധ്യതയുണ്ടെങ്കിൽ ദൈവം യഥാർത്ഥത്തിൽ ഉണ്ട് എന്ന് ഓന്റോളോജിക്കൽ വാദം കാണിക്കുന്നു.